ലൈബ്രേറിയന്‍ അലവന്‍സ്
നാലാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2016 - 17 ല്‍ ലൈബ്രേറിയന്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എ, ബി, സി ഗ്രേഡുകള്‍ക്ക് 24,000 രൂപയും ഡി, ഇ, എഫ് ഗ്രേഡുകള്‍ക്ക് 21,000 രൂപയും അലവന്‍സ് രണ്ടുഗഡുക്കളായി താലൂക്ക് ലൈബ്രറി കൗണ്‍സിലിന് നല്‍കും. താലൂക്കുകള്‍ നേരിട്ടാണ് ലൈബ്രേറിയന്‍ അലവന്‍സ് നല്‍കുക. ലൈബ്രേറിയന്‍ അലവന്‍സ് കൈപ്പറ്റുന്ന സമയത്ത് ലൈബ്രറി സെക്രട്ടറി ഇഷ്യു രജിസ്റ്റര്‍, ഹാജര്‍ പുസ്തകം എന്നിവ ഹാജരാക്കണം. അലവന്‍സ് നല്‍കുന്ന കാലയളവിലെ ലൈബ്രേറിയന്റെ പ്രവര്‍ത്തനം വിലയിരുത്തി ഒരു സര്‍ട്ടിഫിക്കറ്റ് താലൂക്ക് സെക്രട്ടറി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് അയച്ചുതരണം.