IX                               വാര്‍ഷിക പദ്ധതി                           115 ലക്ഷം


കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് 2018 - 19 വര്‍ഷത്തേയ്ക്ക് കേരള സര്‍ക്കാരിന്റെ
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 115 ലക്ഷം രൂപയാണ്. അതിന്റെ
അടിസ്ഥാനത്തില്‍ താഴെ പറയുന്നവിധം വാര്‍ഷിക പദ്ധതി ഇനങ്ങള്‍ക്ക് തുക വകയിരുത്തുന്നു.


ക്രമനം.                         ഇനം                                                     തുക


1. മോഡല്‍ വില്ലേജ് ലൈബ്രറി                                            9,38,000
2. അക്കാഡമിക് സ്റ്റഡി സെന്റര്‍                                        9,94,000
3. ജയില്‍ ലൈബ്രറി സര്‍വ്വീസ്                                          11,10,000
4. ചില്‍ഡ്രണ്‍സ് ഹോം ലൈബ്രറി സര്‍വ്വീസ്               2,90,000
5. ഹോസ്പിറ്റല്‍ ലൈബ്രറി                                                       3,80,000
6. ഓര്‍ഫനേജ് ലൈബ്രറി                                                        1,90,000
7. ഹെര്‍മിറ്റേജ് ലൈബ്രറി                                                      3,28,000
8. ലൈബ്രറി കമ്പ്യൂട്ടര്‍വത്കരണം                                 55,50,000
9. കൗണ്‍സില്‍ ആസ്ഥാന മന്ദിര നിര്‍മാണം                   -
10. ചരിത്ര ശാസ്ത്ര പുസ്തക കോര്‍ണര്‍                             7,50,000
11. ഫിലിംക്ലബ്ബ്                                                                              9,70,000


   ആകെ                                                                                     1,15,00,000


1. മോഡല്‍ വില്ലേജ് ലൈബ്രറികള്‍ 9.38 ലക്ഷം


ആധുനിക ഗ്രന്ഥാലയശാസ്ത്ര സങ്കല്‍പങ്ങളും, സങ്കേതിക രംഗത്തും വിജ്ഞാന
വിതരണ രംഗത്തും ഉണ്ടായിട്ടുള്ള നവീന രീതികളും, കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക സവിശേഷതകളും സമന്വയിപ്പിച്ചു കൊണ്ടാണ് മോഡല്‍ വില്ലേജ് ലൈബ്രറികളുടെ ഘടന
തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിന്റെ ഏറ്റവും വലിയ പൊതുമാധ്യമം എന്ന നിലയിലുള്ള
ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് സാമ്പത്തികവും ശാസ്ത്രീയവുമായും കരുത്തു പകരുകയാണ് മോഡല്‍ വില്ലേജ് ലൈബ്രറികളുടെ ലക്ഷ്യം. ഒരു കേന്ദ്രത്തിന്റെ പ്രവര്‍ത്തന കാലയളവ് അഞ്ച് വര്‍ഷമാണ്. അതിനുശേഷം സ്വയം പര്യാപ്തതയില്‍ ഈ സ്ഥാപനം നടത്തേണ്ടതാണ്. 14 കേന്ദ്രങ്ങള്‍ക്കുമായി 2018 - 19 വര്‍ഷത്തേയ്ക്ക് 9,38,000/- രൂപ (ഒമ്പത് ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ മാത്രം) വകയിരുത്തുന്നു.


2. അക്കാഡമിക് സ്റ്റഡി സെന്റര്‍ 9.94 ലക്ഷം


'പൊതു ഗ്രന്ഥശാലകള്‍ ഗ്രാമീണ സര്‍വ്വകലാശാലകള്‍' എന്ന ധൈഷണിക
വീക്ഷണത്തിന്റെ സനാതനത്വമാണ് അക്കാഡമിക് സ്റ്റഡി സെന്ററുകളുടെ രൂപീകരണത്തിലൂടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കണ്ടെടുത്തത്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനമാണ് ഇവിടെ ലഭ്യമാക്കുന്നത്.
ഓരോ ജില്ലയിലും തെരഞ്ഞെടുത്ത ഒരു ഗ്രന്ഥശാലയിലാണ് അക്കാഡമിക് സ്റ്റഡി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ 14 അക്കാഡമിക് സ്റ്റഡി സെന്ററുകളുടെ വികസനത്തിനും പ്രവര്‍ത്തനത്തി നുമായി 2018 - 19 വര്‍ഷത്തില്‍ 9,94,000/- രൂപ (ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ മാത്രം) വകയിരുത്തുന്നു.


3. ജയില്‍ ലൈബ്രറി സര്‍വ്വീസ് 11.1 ലക്ഷം


ജയിലുകളിലെ തടവുകാരുടെ മാനസിക പരിവര്‍ത്തനത്തിന് സഹായിക്കുന്നതിനാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജയിലുകളില്‍ ലൈബ്രറി സര്‍വ്വീസുമായി കടന്നു ചെന്നത്. സംസ്ഥാനത്തെ 15 ജയിലുകളില്‍ ലൈബ്രറി സര്‍വ്വീസ് പ്രവര്‍ത്തിക്കുന്നു. ലൈബ്രറി സര്‍വീസ് കുടൂതല്‍ ജയിലുകളില്‍ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം മൂന്ന് ജയിലുകളില്‍ കൂടി ഈ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു. ആകെ എട്ട് ജില്ലാ ജയിലുകളും പത്ത് സബ് ജയിലുകളും ഉള്‍പ്പെടെ 18 ജയിലുകളിലെ ലൈബ്രറികള്‍ക്കായി 2018 - 19 വര്‍ഷത്തില്‍ 11,10,000/- രൂപ (പതിനൊന്ന് ലക്ഷത്തി പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


4. ചില്‍ഡ്രണ്‍സ് ഹോം ലൈബ്രറി സര്‍വ്വീസ് 2.9 ലക്ഷം


പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ വിദ്യാഭ്യാസത്തിനും ബൗദ്ധിക
വികാസത്തിനും സഹായിക്കുന്നതിനായി സംസ്ഥാനത്ത് നാല് ജില്ലകളില്‍ ചില്‍ഡ്രണ്‍സ് ഹോം ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനായി 2018 - 19 വര്‍ഷത്തില്‍ 2,90,000/- രൂപ
(രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രം) വകയിരുത്തുന്നു.


5. ഹോസ്പിറ്റല്‍ ലൈബ്രറി 3.80 ലക്ഷം


രോഗം കാരണം ദീര്‍ഘകാലം ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹോസ്പിറ്റല്‍ ലൈബ്രറി സര്‍വ്വീസ് ആരംഭിച്ചത്. ദീര്‍ഘകാല ചികിത്സ നല്‍കുന്ന ആശുപത്രികളിലാണ് ഇത് നടപ്പിലാക്കുന്നത്. രോഗികള്‍ക്കും അവരുടെ സഹായികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഈ ലൈബ്രറി സര്‍വ്വീസ് ഏറെ പ്രയോജനപ്പെടുന്നു. സംസ്ഥാനത്തെ ഏഴ് ആശുപത്രികളില്‍ നിലവിലുള്ള ലൈബ്രറി സര്‍വ്വീസ് തുടരും.
ഹോസ്പിറ്റല്‍ ലൈബ്രറി സര്‍വ്വീസിനായി 2018 - 19 വര്‍ഷത്തില്‍ 3,80,000/- രൂപ (മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


6. ഓര്‍ഫനേജ് ലൈബ്രറി 1.9 ലക്ഷം


അനാഥ മന്ദിരങ്ങളിലും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറി സേവനം എത്തിക്കുന്നു. നാല് ഓര്‍ഫനേജ് ലൈബ്രറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി 2018 - 19 വര്‍ഷത്തില്‍ 1,90,000/- രൂപ (ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രം) വകയിരുത്തുന്നു.


7. ഹെര്‍മിറ്റേജ് ലൈബ്രറി 3.28 ലക്ഷം


വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിന്റെ വേദന അകറ്റാന്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് മുതിര്‍ന്ന പൗരന്മാരെ കൂട്ടികൊണ്ടു പോകുവാനും അവര്‍ക്ക് സാന്ത്വനമേകുവാനുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതു സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മേല്‍ നോട്ടം
വഹിക്കുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഹെര്‍മിറ്റേജ് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 2018 - 19 വര്‍ഷത്തില്‍ 3,28,000/- രൂപ (മൂന്ന് ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ മാത്രം) വകയിരുത്തുന്നു.


8. ലൈബ്രറി കമ്പ്യൂട്ടര്‍വത്കരണം 55.50 ലക്ഷം


ആധുനിക വിവര സാങ്കേതിക വിദ്യയുടെ സത്ഫലങ്ങള്‍ ഗ്രാമീണ ്രഗന്ഥശാലയില്‍
എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിജ്ഞാന വ്യാപനത്തിന്റെ
സാധ്യതകള്‍ ഗ്രാമീണ തലത്തില്‍ ലഭ്യമാക്കുവാനും, ആഗോള വിജ്ഞാന വിനിമയ ശൃംഘലയുടെ ഭാഗമാക്കുവാന്‍ ഗ്രന്ഥശാലകളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സാധിക്കും. 1000 ഗ്രാമീണ ഗ്രന്ഥശാലകളില്‍ ഈ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ സര്‍ക്കാരിന്റേയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, ഇന്‍ഫര്‍മേഷന്‍ സെന്ററുകളായും ഈ ഗ്രന്ഥശാലകളെ മാറ്റുവാന്‍ കഴിയും.
2013 - 14 ല്‍ ആരംഭിച്ച പദ്ധതി 429 ഗ്രന്ഥശാലകളില്‍ നടപ്പിലാക്കി. 2018 - 19 വര്‍ഷത്തില്‍ 100 ഗ്രന്ഥശാലകളില്‍ ഈ പദ്ധതി നടപ്പിലാക്കും. ഇതിനായി 2018 - 19 വര്‍ഷത്തേയ്ക്ക് 55,50,000/- രൂപ (അന്‍പത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


9. കൗണ്‍സില്‍ ആസ്ഥാനമന്ദിര നിര്‍മാണം


2018 - 19 വര്‍ഷം പദ്ധതിയേതര ഇനത്തില്‍ തുക വകയിരുത്തുന്നതിനാല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല.


10. ചരിത്ര ശാസ്ത്ര പുസ്തക കോര്‍ണര്‍ 7.5 ലക്ഷം


ചരിത്ര - ശാസ്ത്ര വസ്തുതകളെ നിരാകരിക്കുവാനും അവയെ സൈദ്ധാന്തികവത്കരിച്ച് പുനര്‍ നിര്‍മിക്കുവാനുമുള്ള ശ്രമങ്ങള്‍ സംഭവിക്കുകയാണ്. എന്നാല്‍ യഥാര്‍ഥ വസ്തുതകള്‍ അറിയുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുത്ത
ഗ്രന്ഥശാലകളില്‍ ചരിത്ര - ശാസ്ത്ര പുസ്തക കോര്‍ണറുകള്‍ ആരംഭിയ്ക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2016 - 17 വര്‍ഷം തുടങ്ങിയിരുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ 25
കേന്ദ്രങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കും. ഇതിനായി 2018 - 19 വര്‍ഷത്തേയ്ക്ക് 7,50,000/- രൂപ (ഏഴ് ലക്ഷത്തി എഴുപതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


11. ഫിലിം ക്ലബ്ബ് 9.7 ലക്ഷം


സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളില്‍ ഫിലിം ക്ലബ്ബ് ആരംഭിയ്ക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് 2018 - 19 മുതല്‍ നടപ്പിലാക്കിവരുന്നു. ഈ വര്‍ഷം 20 താലൂക്കുകളില്‍ ഈ പദ്ധതി നടപ്പിലാക്കും. താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ക്കായിരിക്കും നിര്‍വഹണ ചുമതല. ഇതിനായി ഓരോ താലൂക്കിനും പ്രൊജക്ടര്‍
സംവിധാനം നല്‍കുന്നതാണ്. ഇത് താലൂക്കിലെ ഗ്രന്ഥശാലകള്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിലേയ്ക്ക് നല്‍കും. ഇതിലൂടെ നല്ല സിനിമ ആസ്വദിക്കുവാന്‍ ഗ്രാമീണതലത്തില്‍ വേദിയൊരുക്കുവാന്‍ കഴിയും. ഇതിനായി 2018 - 19 വര്‍ഷം 9,70,000/- രൂപ (ഒന്‍പത് ലക്ഷത്തി എഴുപതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


വാര്‍ഷിക പദ്ധതി നടത്തിപ്പിനായി 2018 - 19 വര്‍ഷം ആകെ 1,15,00,000 (ഒരുകോടി പതിനഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.