VI                                      പദ്ധതിയേതര വികസന പ്രവര്‍ത്തനങ്ങള്‍


1. ആധുനികവത്കരണം - സ്റ്റേറ്റ് - ജില്ലാ - താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസുകള്‍ 20 ലക്ഷം


ലൈബ്രറി കൗണ്‍സില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന - ജില്ലാ - താലൂക്ക് ഓഫീസുകള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലിന് ഓരോ ലാപ്‌ടോപ് ഗ്രഡേഷന്‍ ആവശ്യത്തിനായി വാങ്ങി നല്‍കും. കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഓഫീസ് സോഫ്റ്റ്‌വെയര്‍ നിര്‍മിയ്ക്കുന്നതിനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ഇന്‍വെര്‍ട്ടര്‍/ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുമായി ആകെ 20,00,000/- രൂപ
(ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


2. ജില്ലാ / താലൂക്ക് ലൈബ്രറികള്‍ 38 ലക്ഷം


വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ജില്ലാ ലൈബ്രറികളും കാസര്‍ഗോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷ കോര്‍ണറും വടകര, തലശ്ശേരി, കൊട്ടാരക്കര, തളിപ്പറമ്പ് താലൂക്കുകളിലെ താലൂക്ക് ലൈബ്രറികളും ഉള്‍പ്പെടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ട് നടത്തുന്ന ലൈബ്രറികള്‍ക്ക് വികസന ഗ്രാന്റ് അനുവദിക്കും. ഈ ലൈബ്രറികളില്‍ ആധൂനികവത്കരണത്തിന് പ്രഥമ പരിഗണന നല്‍കിയായിരിക്കും ഗ്രാന്റ് അനുവദിക്കുക. ജില്ലാ ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക് 15,000/- രൂപയും താലൂക്ക് ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക്
12,000/- രൂപയും പ്രതിമാസ അലവന്‍സ് അനുവദിക്കും. പ്രോജക്ട് അംഗീകരിക്കുന്നതനുസരിച്ച് ഗ്രാന്റ് അനുവദിയ്ക്കും. ഇതിനായി ആകെ 38,00,000/- രൂപ (മുപ്പത്തിയെട്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


3. ആസ്ഥാന മന്ദിരനിര്‍മ്മാണം - താലൂക്ക് - ജില്ല - സംസ്ഥാനം 470 ലക്ഷം


കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാന മന്ദിര നിര്‍മാണത്തിന് തുക അനുവദിക്കും. താലൂക്ക് - ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ ആസ്ഥാന മന്ദിര നിര്‍മാണത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും അല്ലാത്തതുമായ ഏജന്‍സികളില്‍ നിന്നും സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ജില്ലാ ആസ്ഥാന മന്ദിര നിര്‍മാണത്തിനായി 50,00,000/- രൂപ വരെയും താലൂക്ക് ആസ്ഥാനത്തിനായി 25,00,000/- രൂപവരെയും അനുവദിയ്ക്കുന്നതാണ്. പൊന്നാനി, കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ക്ക് മന്ദിര നിര്‍മാണത്തിനായി സ്ഥലം ലഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് തുക അനുവദിയ്ക്കുന്നതാണ്. എറണാകുളം പബ്ലിക് ലൈബ്രറി പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിന് കെട്ടിടവും ഡിജിറ്റല്‍ ലൈബ്രറിയും സ്ഥാപിയ്ക്കുന്നതിന് സ്ഥലം അനുവദിയ്ക്കാമെന്ന് എറണാകുളം പബ്ലിക് ലൈബ്രറി ഭരണസമിതി അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ അംഗീകരിക്കുന്നതനുസരിച്ച് നിര്‍മാണത്തിന് തുക അനുവദിയ്ക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് കൊല്ലം കോര്‍പറേഷന് സ്ഥലം അനുവദിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ ഓഫീസിന്റെ കെട്ടിട നിര്‍മാണത്തിനായി തുക അനുവദിക്കും.
കാസര്‍ഗോഡ് ജില്ലയില്‍ കൗണ്‍സിലിന് ലഭിച്ചിട്ടുള്ള 25 സെന്റ് സ്ഥലത്ത് ട്രെയിനിംഗ് സെന്ററിനായി കെട്ടിടം നിര്‍മിക്കുന്നതിന് ആദ്യഗഡു തുക അനുവദിക്കും. കോഴിക്കോട് മാവൂര്‍ റോഡില്‍ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണ ചുമതല നിര്‍വഹിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്ന മുറയ്ക്ക് അവസാന ഗഡു അനുവദിച്ചുനല്‍കും. ഇടുക്കി ജില്ലയില്‍ ദേവികുളം
താലൂക്കിലെ ദേവികുളം ശ്രീമൂലം ക്ലബ്ബ് & ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ക്യാമ്പ് സൈറ്റിന് കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടികള്‍ക്കും പ്രാരംഭ ചെലവിനുമായി തുക അനുവദിക്കും.
സംസ്ഥാന - ജില്ല - താലൂക്ക് ഓഫീസ് മന്ദിരങ്ങളുടെ നിര്‍മ്മാണത്തിനായി 4,70,00,000/- രൂപ (നാല് കോടി എഴുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


4. ലൈബ്രറി സോഫ്റ്റ്‌വെയര്‍, പരിശീലനം 20 ലക്ഷം


സംസ്ഥാനത്തെ ഗ്രന്ഥശാലകളില്‍ മെച്ചപ്പെട്ട ലൈബ്രറി സേവനം ലഭ്യമാക്കുക, വിജ്ഞാന വ്യാപനം സാര്‍വ്വത്രികമാക്കുക എന്നിവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിന്റെ
ഭാഗമായി ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍, കാറ്റലോഗിംഗ്, റിേട്രാകണ്‍വര്‍ഷന്‍, പരിശീലനം, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക യന്ത്രസാമഗ്രികളുടെ സ്ഥാപനം എന്നിവ നടപ്പിലാക്കും. കൊല്ലം പബ്ലിക്
ലൈബ്രറിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ഈ പുസ്തകങ്ങള്‍ കൗണ്‍സില്‍ തയാറാക്കിയ കോഹ ലൈബ്രറി സോഫ്റ്റ്‌വെയറില്‍ ഡാറ്റാബേസ് ചെയ്യുന്നതിന് പ്രോജക്ട് വാങ്ങി തുക അനുവദിക്കുന്നതാണ്. ഇത് എല്ലാ ലൈബ്രറികള്‍ക്കും ഉപയോഗിക്കത്തക്ക രീതിയിലാകും. ഗ്രഡേഷന്‍ സോഫ്റ്റ്‌വെയര്‍, പരിശീനം എന്നിവയ്ക്കും ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനായി 2018 - 19 വര്‍ഷത്തില്‍ ആകെ 20,00,000/- രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


5. കോഴ്‌സുകള്‍ - പരിശീലന പരിപാടികള്‍ 20 ലക്ഷം


ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുനരാരംഭിച്ചു. ആറുമാസത്തെ ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതുക്കിയ സിലബസ് സര്‍ക്കാര്‍ അംഗീകരിച്ചു. അടുത്ത കോഴ്‌സ് ഈ നവംബറില്‍ ആരംഭിയ്ക്കുന്നതിന് തുക അനുവദിക്കും.
ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വിവിധ പദ്ധതി - പദ്ധതിയേതര കേന്ദ്രങ്ങളിലെ ഭാരവാഹികള്‍ക്ക് പദ്ധതി നടത്തിപ്പ് സംബന്ധിച്ച പരിശീലനം നല്‍കും. താലൂക്ക് - ജില്ല - സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ഓഫീസ് നടപടികളും പദ്ധതി പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചും പരിശീലനം നല്‍കും. ഇവയ്ക്കായി 2018 - 19 വര്‍ഷം 20,00,000/- രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


6. വായനോല്‍സവം 18 ലക്ഷം


കേരളത്തിലെ കുട്ടികളുടെ അക്ഷരോത്സവമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനോല്‍സവം അറിവിന്റെയും, വായനയുടെയും ലോകത്ത് സഞ്ചരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാണ് വായനോല്‍സവത്തിന്റെ പ്രഥമ ലക്ഷ്യം.
കേരളത്തിലെ ഹൈസ്‌ക്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും വായനയുടെ ഈ ഉത്സവത്തില്‍
പങ്കെടുപ്പിക്കാനാണ് ലൈബ്രറി കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ നാല് ഘട്ടമായാണ് ഈ മത്സരം നടത്തുന്നത്. സ്‌കൂള്‍തല മത്സരത്തിന് താലൂക്ക്തലത്തില്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നതാണ്. ഓരോ ഘട്ടത്തിലേയ്ക്കുമുള്ള മത്സരത്തിന്റെ സംഘാടന ചെലവിനും സമ്മാനങ്ങള്‍ക്കും ഭാഷാന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ജില്ലാതല മത്സരം സംഘടിപ്പിക്കുന്നതിനുമായി 2018 - 19 വര്‍ഷത്തില്‍ വായനോല്‍സവം എന്ന ശീര്‍ഷകത്തില്‍ ആകെ
18,00,000/- രൂപ (പതിനെട്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


7. ഗ്രന്ഥാലോകം 37 ലക്ഷം


ഗ്രന്ഥാലോകം പ്രസിദ്ധീകരണത്തിന്റെ 70 -ാം വാര്‍ഷികാഘോഷ പരിപാടികള്‍
സംഘടിപ്പിക്കും. പ്രത്യേക പതിപ്പും പുറത്തിറക്കും. ഗ്രന്ഥാലോകം മാസികയുടെ അച്ചടി, പ്രതിഫലം, വിതരണം, പ്രകാശനം, സാംസ്‌കാരിക സമ്മേളനങ്ങള്‍ മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ആകെ 37,00,000/- രൂപ (മുപ്പത്തിയേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


8. എ) താലൂക്ക് റഫറന്‍സ് ലൈബ്രറി - വികസന ഗ്രാന്റ് 22 ലക്ഷം

 
പതിനൊന്നാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയോടെ കേരളത്തിലെ ഓരോ
താലൂക്കുകളിലും തെരഞ്ഞെടുത്ത ഓരോ ലൈബ്രറിയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കിയതാണ് താലൂക്ക് റഫറന്‍സ് ലൈബ്രറി സ്‌കീം.
സാധാരണപുസ്തകങ്ങള്‍ സജ്ജമാക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരത്തിലുള്ള വിജ്ഞാന ഗ്രന്ഥങ്ങള്‍ കൂടി സജ്ജമാക്കിയാല്‍ മാത്രമേ നമ്മുടെ ലൈബ്രറികള്‍ കാലത്തിനൊത്ത് വളരുന്നു എന്നു പറയുവാന്‍ കഴിയുകയുള്ളൂ. താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ എന്ന ആശയത്തിലൂടെ ഒരു താലൂക്കിന്റെ പൊതു വൈജ്ഞാനിക ആവശ്യമാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ സാധ്യമാക്കുന്നത്.
11 -ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച അവാര്‍ഡ് കോര്‍പ്പസ് ഫണ്ടായി നിക്ഷേപിച്ചതില്‍ നിന്നുള്ള വരുമാനമാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. കോര്‍പ്പസ് ഫണ്ടില്‍ നിന്നും പലിശ ഇനത്തില്‍ ലഭിക്കുന്ന തുക വികസന ഗ്രാന്റായി നല്‍കും. ഇതിനായി ആകെ 22,00,000/- രൂപ (ഇരുപത്തിരണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
ബി) താലൂക്ക് റഫറന്‍സ് ലൈബ്രറി - ലൈബ്രേറിയന്‍ അലവന്‍സ് 27 ലക്ഷം
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഫണ്ടില്‍ നിന്നും താലൂക്ക് റഫറന്‍സ് ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക് നല്‍കുന്ന പ്രതിമാസ അലവന്‍സ് 3000/- രൂപയായിരിക്കും. ഇതിനായി ആകെ 27,00,000/- രൂപ (ഇരുപത്തിയേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


9. ഡെപ്പോസിറ്ററി ലൈബ്രറി 0.5 ലക്ഷം


മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ശേഖരിച്ച് വര്‍ഗ്ഗീകരിക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നടപ്പിലാക്കുന്ന ഡെപ്പോസിറ്ററി ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 50,000/- രൂപ (അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


10. ഡോക്യുമെന്റേഷന്‍, പ്രാദേശിക ചരിത്രം, പ്രചരണം 2 ലക്ഷം


കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ടും ജില്ലാ വികസന പദ്ധതികള്‍ മുഖേനയും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന പ്രാദേശിക ചരിത്ര ശേഖരണത്തിനുള്ള പദ്ധതി എന്നിവയ്ക്കായി ആകെ 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


11. ശില്പശാല 3 ലക്ഷം


പദ്ധതി - പദ്ധതിയേതര പ്രവര്‍ത്തനങ്ങളുടെ വിശദീകരണങ്ങള്‍ക്കായി മൂന്ന് മാസം കൂടുമ്പോള്‍ ജില്ലാ സെക്രട്ടറിമാരുടെ യോഗവും രണ്ടുപ്രാവശ്യം ജില്ലാ ഭാരവാഹികളുടെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെയും താലൂക്ക് സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സംയുക്ത യോഗവും വിളിച്ചുചേര്‍ക്കുന്നതാണ്. ഇതിനായി 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


12. പുരസ്‌കാരങ്ങള്‍ 12 ലക്ഷം


കൗണ്‍സില്‍ നല്‍കുന്ന സാഹിത്യ പുരസ്‌കാരത്തിന് കടമ്മനിട്ട പുരസ്‌കാരം എന്ന്
നാമകരണം ചെയ്യുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ട് നല്‍കുന്ന പുരസ്‌കാരങ്ങളായ ഇ.എം.എസ് പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം, കടമ്മനിട്ട സാഹിത്യ പുരസ്‌കാരം എന്നിവയ്ക്ക് 50,000/- രൂപ വീതവും, പി.എന്‍.പണിക്കര്‍ പുരസ്‌കാരത്തിന് 25,000/- രൂപയും നല്‍കും. പ്രസാധകര്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലൂടെ നല്‍കുന്ന ഡി.സി. പുരസ്‌കാരം, എന്‍.ഇ. ബലറാം പുരസ്‌കാരം, പി. രവീന്ദ്രന്‍ പുരസ്‌കാരം, സമധാനം പരമേശ്വരന്‍ പുരസ്‌കാരം,
സി.ജി. ശാന്തകുമാര്‍ സ്മാരക പുരസ്‌കാരം എന്നിവയും, താലൂക്കിലെയും ജില്ലയിലെയും മികച്ച ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളും മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തുടരും. സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വനിതാവേദിയ്ക്ക് സൈന്ധവ ബുക്‌സ് ഏര്‍പ്പെടുത്തിയ 15,000/- രൂപയുടെ പുസ്തകങ്ങള്‍ അടങ്ങിയ നങ്ങേലി പുരസ്‌കാരം ഈ വര്‍ഷം മുതല്‍ നല്‍കും. പുരസ്‌കാര സമര്‍പ്പണ സമ്മേളന ചെലവുകള്‍, പ്രചരണം
തുടങ്ങിയവയ്ക്കായി 2018 - 19 വര്‍ഷത്തില്‍ 12,00,000/- രൂപ (പന്ത്രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


13. ജൂബിലി ആഘോഷം 5 ലക്ഷം


25, 50, 60, 75, 90, 100, 125 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് ജൂബിലി
ആഘോഷം സംഘടിപ്പിക്കുന്നതിന് പരിപാടിയുടെ വൈപുല്യം പരിഗണിച്ച് പരമാവധി 15,000, 20,000, 25,000, 30,000, 40,000, 50,000, 60,000 രൂപ ക്രമത്തില്‍ വര്‍ധിപ്പിച്ച നിരക്കില്‍ ജൂബിലി ഗ്രാന്റ് അനുവദിക്കും. ഇതിനായി 2018 - 19 വര്‍ഷത്തെ ബഡ്ജറ്റില്‍ 5,00,000/- രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


14. രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ മാച്ചിംഗ് ചെലവ് 50 ലക്ഷം


കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജാ റാംമോഹന്‍ റോയ് ലൈബ്രറി
ഫൗണ്ടേഷന്‍ മാച്ചിംഗ് സ്‌കീം പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഗ്രന്ഥശാലകളുടെ
വികസന പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ അടയ്ക്കുന്നതിനായി 2018 - 19 വര്‍ഷത്തെ ബഡ്ജറ്റില്‍ ആകെ 50,00,000/- രൂപ (അമ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. തത്തുല്യമായ തുക ഫൗണ്ടേഷനില്‍ നിന്നും ലഭിക്കുന്നതാണ്.


15. രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ 2 ലക്ഷം


ഓപ്പറേഷണല്‍ എക്‌സ്‌പെന്‍സ്
രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഓഫീസ്
പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ കണ്‍വീനറുടെ ഓഫീസായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലാണ് ഇത് സംബന്ധിച്ച എല്ലാ ജോലികളും നിര്‍വ്വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 2018 - 19 വര്‍ഷത്തെ ബഡ്ജറ്റില്‍ ആകെ 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


16. ദുരിതാശ്വാസം 3 ലക്ഷം


തീപിടുത്തം, പ്രകൃതിക്ഷോഭം, അക്രമം തുടങ്ങിയവ മൂലം നാശനഷ്ടം സംഭവിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


17. ഗ്രന്ഥശാലാ പുനരുദ്ധാരണം 3 ലക്ഷം


ഭൗതിക സാഹചര്യങ്ങള്‍ നിലനില്ക്കുന്നതും എന്നാല്‍ പ്രവര്‍ത്തനം നിലച്ചുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കും. പ്രവര്‍ത്തനം നിലച്ച് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലുമായതും സ്വന്തം സ്ഥലവും കെട്ടിടമുള്ളതുമായ ഗ്രന്ഥശാലകളെ മാത്രമേ ഇതിലേയ്ക്ക് പരിഗണിക്കുകയുള്ളൂ. രജിസ്റ്ററുകള്‍, പുസ്തകശേഖരം വര്‍ദ്ധിപ്പിക്കല്‍, ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് ധനസഹായം നല്‍കുക. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ചു ശുപാര്‍ശ ചെയ്യുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം അപേക്ഷകള്‍
പരിഗണിക്കും. ഈ ഇനത്തില്‍ 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


18. ട്രൈബല്‍ ലൈബ്രറികള്‍ 5 ലക്ഷം


സംസ്ഥാനത്ത് ട്രൈബല്‍ മേഖലകളിലെ ഗ്രന്ഥശാലകള്‍ക്ക് അഫിലിയേഷന് ആവശ്യമായ പുസ്തകങ്ങളും അത്യാവശ്യം ഫര്‍ണിച്ചറും വാങ്ങുന്നതിന് ധനസഹായം നല്‍കും. ഈ തുക താലൂക്ക് ലൈബ്രറി കൗണ്‍സിലിന് അനുവദിക്കുന്നതും താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ നേരിട്ട്
വിനിയോഗം നടത്തി അഫിലിയേഷന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുമാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന രണ്ട് ട്രൈബല്‍ ലൈബ്രറികള്‍ക്ക് എല്‍.സി.ഡി. പ്രൊജക്ടര്‍ നല്‍കുന്നതിനും തുക അനുവദിക്കുന്നതാണ്. ഇതിനായി ആകെ 5,00,000/- രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


19. വായന സര്‍വെ 8 ലക്ഷം


കഴിഞ്ഞ ഒന്നര ശതാബ്ദമായി കേരളീയ സമൂഹത്തില്‍ വായനയെ ജനകീയവത്കരിച്ച ഗ്രന്ഥശാലാ പ്രസ്ഥാനം പുതിയ കാലഘട്ടത്തില്‍ മലയാളിയുടെ വായനാഭിരുചിയും പ്രവണതയും തിരിച്ചറിയുന്നതിനായി വായനാ സര്‍വെ സംഘടിപ്പിക്കുന്നു. വീടുകള്‍ സന്ദര്‍ശിച്ചാണ് സര്‍വെ നടത്തുന്നത്. അതിനായി ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. വായനാ സര്‍വെയ്ക്കായി രൂപീകരിച്ച കമ്മിറ്റി ചേര്‍ന്ന് രൂപപ്പെടുത്തുന്ന ഫോറം അച്ചടിച്ച് നല്‍കി സര്‍വെ ആരംഭിക്കും. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുനോക്കാനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുവാനും സര്‍വെ ഫലങ്ങള്‍ സഹായിക്കും. താലൂക്ക് തലത്തില്‍ സര്‍വെ ഫലങ്ങള്‍ ക്രോഡീകരിക്കുന്നതിനായി പ്രത്യേക ചുമതല നല്‍കും. വായനാ സര്‍വെയുടെ ഫോറങ്ങള്‍ അച്ചടി, പരിശീലനം, സര്‍വെ തുടങ്ങിയ ചെലവുകള്‍ക്കായി 8,00,000/- രൂപ (എട്ട് ലക്ഷം രൂപമാത്രം) 2018 - 19 വര്‍ഷം വകയിരുത്തുന്നു.


20 പദ്ധതി മോണിറ്ററിംഗ് 3 ലക്ഷം


കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ടും ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖേനയും നടപ്പിലാക്കുന്ന പദ്ധതികളുടെ പരിശോധന താലൂക്ക് - ജില്ലാ ഓഫീസുകളിലും ലൈബ്രറികളിലും നടത്തും. അതിനായി 2018 - 19 വര്‍ഷത്തേയ്ക്ക് ആകെ 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


21. കരിയര്‍ ഗൈഡന്‍സ് സെന്റര്‍ 25.50 ലക്ഷം


സംസ്ഥാനത്തെ 75 താലൂക്കുകളിലും അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍
നേടുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കുകയാണ്
കരിയര്‍ ഗൈഡന്‍സ് സെന്ററുകളുടെ ലക്ഷ്യം. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ
ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ക്ക് മാച്ചിംഗ്
അടിസ്ഥാനത്തില്‍ വികസന ഗ്രാന്റും ഓണറേറിയവും ഈ വര്‍ഷവും തുടരും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കേന്ദ്രങ്ങള്‍ക്ക് പകരം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഗ്രന്ഥശാല
സമര്‍പ്പിക്കുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് അനുവദിക്കുക. ഓരോ കേന്ദ്രത്തിനും 25,000/- രൂപ വികസന ഗ്രാന്റിനത്തിലും ലൈബ്രേറിയന് പ്രത്യേകമായി നല്‍കുന്ന പ്രതിമാസ ഓണറേറിയം 750/- രൂപ പ്രകാരവും വകയിരുത്തുന്നു. ഈ ഇനത്തില്‍ ആകെ 25,50,000/- രൂപ (ഇരുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


22. പഞ്ചായത്ത്തല നേതൃസമിതി 13 ലക്ഷം


പഞ്ചായത്തുതല നേതൃസമിതികള്‍ ഇന്ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഏറ്റവും ഊര്‍ജ ശക്തികളാണ്. പ്രസ്ഥാനത്തിന്റെ ശൃംഖലാ സ്വഭാവത്തെ ദൃഡമാക്കുന്ന ഈ സമിതികളുടെപ്രവര്‍ത്തനം കൂടുതല്‍ പ്രാദേശിക വികസന സ്വഭാവത്തിലാക്കും. ലൈബ്രറി കൗണ്‍സിലിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഓരോ നേതൃസമിതികളും നയിക്കും. നേതൃസമിതിയുടെ പ്രവര്‍ത്തനച്ചെലവിനായി 1,500/- രൂപ വീതം നല്‍കും. പഞ്ചായത്തുതല നേതൃസമിതികളുടെ പ്രവര്‍ത്തനത്തിന്റെയും ധനവിനിയോഗത്തിന്റെയും ചുമതല താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ക്കായിരിക്കും. നഗരസഭ/മുനിസിപ്പാലിറ്റികളിലും സമാനമായ രീതിയില്‍ നേതൃസമിതികള്‍ തുടരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2018 - 19 വര്‍ഷം ആകെ 13,00,000/- രൂപ (പതിമൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


23. ബാലവേദി 97 ലക്ഷം


1. പ്രവര്‍ത്തന ഗ്രാന്റ്


കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ ഗ്രന്ഥശാലകളില്‍ സജീവമായിരിക്കേണ്ടതുണ്ട്. അതിനായി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലവേദി. പുതിയ തലമുറയ്ക്കായി ഈ വര്‍ഷം 2000 ബാലവേദി കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തന ഗ്രാന്റ് 3,500/- രൂപയില്‍ നിന്ന് 4,000/- രൂപയായി വര്‍ധിപ്പിയ്ക്കും. ബാലവേദി വിഭാഗത്തിന് ഗ്രന്ഥശാലയില്‍ ഒരു ചുമതലക്കാരനും താലൂക്കില്‍ റിസോഴ്‌സ് പേഴ്‌സണും ഉണ്ടാകും. ഒരു ബാലവേദി ചുരുങ്ങിയത് വര്‍ഷത്തില്‍ അഞ്ച് പരിപാടികള്‍ സംഘടിപ്പിയ്ക്കണം. ഇതിനായി 80,00,000/- രൂപ (എണ്‍പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


2. ശില്പശാല


ബാലവേദി ചുമതലക്കാരായി താലൂക്കില്‍ നിയോഗിച്ച റിസോഴ്‌സ് പേഴ്‌സണ് ഏപ്രില്‍ ആദ്യം സംസ്ഥാനാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. അതിന്റെ തുടര്‍ച്ചയായി ബാലവേദി പ്രവര്‍ത്തനത്തിന് ഗ്രന്ഥശാലയില്‍ ചുമതലയുള്ളയാളുകള്‍ക്ക് 2018 ഏപ്രില്‍ മാസത്തില്‍ തന്നെ ഒരു ദിവസത്തെ പരിശീലനം നല്‍കും. താലൂക്കില്‍ കൂടുതല്‍ റിസോഴ്‌സ് പേഴ്‌സണെ കണ്ടെത്തും. ബാലവേദി പ്രവര്‍ത്തന മാര്‍ഗരേഖ അച്ചടിച്ചിട്ടുണ്ട്. ഇത് ഓരോ കേന്ദ്രത്തിനും നല്‍കും. സംസ്ഥാന - ജില്ലാതല പരിശീലനത്തിനായി 5,00,000/- രൂപ വകയിരുത്തുന്നു.


3. റിസോഴ്‌സ് പേഴ്‌സണ്‍


ബാലവേദികള്‍ സജീവമാകുന്നതിന്റെ ഭാഗമായി താലൂക്കില്‍ ഒന്നിലധികം പേരെ റിസോഴ്‌സ് പേഴ്‌സനെ ചുമതലപ്പെടുത്തും. റിസോഴ്‌സ് പേഴ്‌സണ്‍ ആ താലൂക്കിലെ ബാലവേദി കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിന് താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ നേതൃത്വപരമായ ഇടപെടല്‍ നടത്തണം. പഞ്ചായത്ത് നേതൃസമിതിയുടെ സഹായത്തോടെ ലൈബ്രറികളിലെ ബാലവേദി ചുമതലക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിപാടികള്‍ ആസൂത്രണം ചെയ്യും. ഓരോ ലൈബ്രറികളിലും നടത്തുന്ന ബാലവേദി പരിപാടികളുടെ അംഗീകാരം താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നും വാങ്ങേണ്ടതാണ്. ലൈബ്രറിയില്‍ ഒരു പരിപാടി സംഘടിപ്പിയ്ക്കുമ്പോള്‍ റിസോഴ്‌സ് പേഴ്‌സണ് 300/- രൂപ അനുവദിയ്ക്കും. താലൂക്കിലെ വിവിധ ബാലവേദി കേന്ദ്രങ്ങളിലായി ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമായി ഒരു മാസം എട്ട് പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിന് റിസോഴ്‌സ് പേഴ്‌സന് 2,400/- രൂപ വരെ അനുവദിയ്ക്കുന്നതാണ്. പരിപാടിയുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും നല്‍കുന്നതനുസരിച്ച് താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നായിരിക്കും തുക അനുവദിയ്ക്കുക. ഇതിനായി 12,00,000/- രൂപ (പന്ത്രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
2018 - 19 വര്‍ഷം ബാലവേദി പ്രവര്‍ത്തന ഗ്രാന്റ്, ശില്പശാല, റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ ഇനങ്ങള്‍ക്കായി 97,00,000/- രൂപ (തൊണ്ണൂറ്റിയേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


24. ലിറ്റില്‍ തിയേറ്റര്‍


2018 - 19 വര്‍ഷം ഈ പദ്ധതിയ്ക്ക് തുക വകയിരുത്തുന്നില്ല


25. വനിതാ വേദി 30 ലക്ഷം


സാമൂഹിക - സാംസ്‌കാരിക ജീവിതത്തിന്റെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവരുന്നതോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയുമാണ് വനിതാവേദി കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സര്‍ഗാത്മകത പരിപോഷിപ്പിക്കാന്‍
കഴിയുന്ന പ്രവര്‍ത്തനങ്ങള്‍, നല്ല രക്ഷിതാവാകാനുള്ള പരിശീലനങ്ങള്‍, കഴിവ്, ആത്മവിശ്വാസം നേതൃപാടവം എന്നിവ വര്‍ധിപ്പിക്കാന്‍ കഴിയുംവിധത്തിലുള്ള പരിശീലനങ്ങള്‍, കലാ - കായിക വിനോദങ്ങള്‍ എന്നിവ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഇതിനായി 500 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍
തയ്യാറാക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. വനിതാവേദി നല്‍കുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് അനുവദിക്കും. ഒരു വനിതാവേദി കേന്ദ്രത്തിന്റെ ഗ്രാന്റ്
6,000/- രൂപയായി വര്‍ധിപ്പിക്കും. വനിതാവേദി കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി 2018 - 19 വര്‍ഷം 30,00,000/- രൂപ (മുപ്പത് ലക്ഷം രൂപാ മാത്രം) വകയിരുത്തുന്നു.


26. വനിതാ - വയോജന പുസ്തക വിതരണ പദ്ധതി 260 ലക്ഷം




സ്ത്രീകള്‍ക്കും, ഗ്രന്ഥശാലകളില്‍ എത്തി പുസ്തകമെടുക്കാന്‍ കഴിയാത്ത മുതിര്‍ന്ന
പൗരന്മാര്‍ക്കും വായന സൗകര്യം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലെ ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ് 2,500/- രൂപയില്‍ നിന്ന് 2,600/- രൂപയായി വര്‍ധിപ്പിയ്ക്കും. 2018 ഏപ്രില്‍ മുതല്‍ ഈ കേന്ദ്രങ്ങളിലെ അംഗങ്ങള്‍ക്ക് കാര്‍ഡ് അച്ചടിച്ച് നല്‍കും. പ്രവര്‍ത്തന ക്ഷമമല്ലാത്ത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കും. പുതിയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതല്ല. വനിതാ ലൈബ്രേറിയന്മാര്‍ക്ക് നാല് മേഖലകളിലായി പരിശീലനം നല്‍കും. പരിശീലനത്തിനും അച്ചടിയ്ക്കും അലവന്‍സിനുമായി 2018 - 19 വര്‍ഷം 2,60,00,000/- രൂപ (രണ്ട് കോടി അറുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


27. താലൂക്ക്തല ലൈബ്രറി സംഗമം 12 ലക്ഷം


തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളുടെ യോഗം 2018 ഏപ്രില്‍ 30 നകം വിളിച്ചുചേര്‍ത്ത് 2018 - 19 വര്‍ഷത്തെ ബഡ്ജറ്റ് വിശദാംശങ്ങള്‍ സംഗമത്തില്‍ വിശദീകരിക്കും. അടുത്ത ഒരു വര്‍ഷത്തെ താലുക്ക് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിന് രൂപരേഖ തയാറാക്കണം. ഈ സംഗമത്തില്‍ താലൂക്കിന്റെ 2017 - 18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് - ചെലവ് കണക്കും 2018 - 19 വര്‍ഷത്തെ ബഡ്ജറ്റും അംഗീകാരത്തിനായി സമര്‍പ്പിക്കണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 2018 മെയ് 15 നകം പ്രസ്തുത രേഖകള്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് നല്‍കണം. 2018 മെയ് 15നുശേഷം നടത്തുന്ന സംഗമങ്ങള്‍ക്ക് അനുമതി നല്‍കുന്നതല്ല. സംഘാടന ചെലവിനും അംഗങ്ങള്‍ക്കുളള യഥാര്‍ത്ഥ യാത്ര ചെലവിനും 2018 - 19 വര്‍ഷം
12,00,000/- രൂപ (പന്ത്രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


28. ഇ - വിജ്ഞാന, സേവന കേന്ദ്രം 70 ലക്ഷം


കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ - വിജ്ഞാന, സേവന കേന്ദ്രം ആരംഭിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നു. നിലവില്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ മേഖലകളിലായി 515 ലൈബ്രറികളില്‍
കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നില്ല. നിലവിലുള്ള കേന്ദ്രത്തെ സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററായി രൂപപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെയും നടപ്പിലാക്കുന്ന പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഈ ഗ്രന്ഥശാലകളില്‍ നിന്ന് ലഭിക്കും. ഇതുകൂടാതെ ഗ്രന്ഥശാലകളില്‍ ഇ-സാക്ഷരത, ഇ-റീഡിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തി ലൈബ്രറി സേവനം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ കഴിയും. ഈ ഗ്രന്ഥശാലകളെ ആഗോളതലത്തില്‍ സമീപിക്കുവാന്‍ കഴിയുന്ന വിജ്ഞാന കേന്ദ്രങ്ങളായി മാറ്റും. ഗ്രന്ഥശാലകളില്‍ സേവന കേന്ദ്രത്തിന്റെ ചുമതല നിര്‍വഹിയ്ക്കുന്നയാള്‍ക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെടയിസ്ഥാനത്തില്‍ പ്രതിമാസം പ്രത്യേക അലവന്‍സ് 500/- രൂപ അനുവദിയ്ക്കും. നിലവിലുള്ള കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഗ്രാന്റും ചുമതലക്കാര്‍ക്ക് അലവന്‍സും നല്‍കുന്നതിനായി ആകെ 70,00,000/- രൂപ (എഴുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


29. സ്മാര്‍ട്ട് ഇ - റീഡിംഗ് റൂം


2018 - 19 വര്‍ഷം ഈ പദ്ധതിയ്ക്ക് തുക വകയിരുത്തുന്നില്ല


30. കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറി 10 ലക്ഷം


തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസ് മന്ദിരത്തില്‍ ആരംഭിച്ച കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറി ആധുനികസംവിധാനത്തോടെ വിപുലീകരിക്കും. പുസ്തകം, ഫര്‍ണിച്ചര്‍,
കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍, അനുബന്ധ ഉപകരണങ്ങള്‍, അലവന്‍സ്, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി 6,00,000/- രൂപ വകയിരുത്തുന്നു. കോഴിക്കോട് ശ്രീ. എ. പ്രദീപ് കുമാര്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1,68,00,000/- രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 4,00,000/- രൂപ വകയിരുത്തുന്നു. തൃശൂരും കോഴിക്കോടും കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറിയ്ക്ക് 2018 - 19 വര്‍ഷം 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


31. ഗ്രന്ഥശാലാ വാര്‍ഷികാഘോഷം 7.5 ലക്ഷം


ഗ്രന്ഥശാലാ പ്രവര്‍ത്തനത്തില്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രമുഖ സ്ഥാന
മാണുള്ളത്. ഈ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രന്ഥാശാലാ വാര്‍ഷികാഘോഷ ഗ്രാന്റ് നല്‍കുന്നതാണ്. ഗ്രന്ഥശാല 10 -ാം വാര്‍ഷികം ആഘോഷിക്കുന്നതുമുതല്‍ ഗ്രാന്റ് അനുവദിയ്ക്കുന്നതാണ്. ഒരു ഗ്രന്ഥശാലയ്ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കലേ ഗ്രാന്റ്
അനുവദിയ്ക്കുകയുള്ളു. വാര്‍ഷികാഘോഷത്തിന് 5,000/- രൂപ ഗ്രാന്റ് അനുവദിയ്ക്കും. ഒരു താലൂക്കിലെ രണ്ട് ഗ്രന്ഥശാലകളെയാകും പരിഗണിക്കുക. ഇതിനായി 2018 - 19 വര്‍ഷത്തില്‍ 7,50,000/- രൂപ (ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


32. ഗുരുസംഗമം 42 ലക്ഷം


മുതിര്‍ന്ന പൗരന്മാരുടെ പകല്‍ വീടുകളായി ഗുരുസംഗമം പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളെ മാറ്റിയിട്ടുണ്ട്. 2018 - 19 വര്‍ഷവും ഈ ലൈബ്രറികളില്‍ ഗുരുസംഗമം തുടരും.
ലൈബ്രറി നല്‍കുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് അനുവദിക്കും.
രക്ത സമ്മര്‍ദം അളക്കാനുള്ള ഉപകരണം, റേഡിയോ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍
പ്രോജക്ടില്‍ ഉള്‍പ്പെടുത്താം. ഗ്രന്ഥശാലയില്‍ മുതിര്‍ന്നവര്‍ എത്തുന്ന ദിവസങ്ങള്‍ക്കനുസരിച്ച് ചുമതലക്കാരന്റെ അലവന്‍സ് തീരുമാനിക്കാം. എല്ലാ ദിവസവും ഒത്തുകൂടുകയാണെങ്കില്‍ മാത്രം 1000/- രൂപ അലവന്‍സ് അനുവദിച്ചാല്‍ മതിയാകും. അല്ലാത്തപക്ഷം 500/- രൂപയായി നിജപ്പെടുത്തി പ്രോജക്ട് തയാറാക്കണം.

60 വയസിനുമുകളിലുള്ളവരുടെ സംഘം ചേരല്‍ മാത്രമല്ല; അവരുടെ വിനോദങ്ങളുടെ പങ്കുവയ്ക്കല്‍കൂടിയാവും ഗ്രന്ഥശാലകള്‍. ഇന്നത്തെ സമൂഹത്തിന് നഷ്ടപ്പെട്ടുപോകുന്ന
പാരമ്പര്യങ്ങളുടെയും തിരിച്ചറിവുകളുടെയും തിരിച്ചുപിടിയ്ക്കലും സൂക്ഷിപ്പുമാണ് ഗുരുസംഗമത്തിലൂടെ നേടുക. ഈ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കോ - ഓര്‍ഡിനേറ്ററുടെ അലവന്‍സിനുമായി ഒരു ഗുരുസംഗമത്തിന് 30,000/- രൂപ നല്‍കും. 75 താലൂക്കുകളിലും നിലവിലുള്ള രണ്ട് വീതം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ചെലവിനായി ആകെ 42,00,000/- രൂപ (നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ മാത്രം) ഇതിനായി 2018 - 19 വര്‍ഷം വകയിരുത്തുന്നു.


33. നവ മാധ്യമ കൂട്ടായ്മ


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.
2018 - 19 വര്‍ഷം സംസ്ഥാന - ജില്ല - താലൂക്ക് കൗണ്‍സിലുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വാട്‌സ്ആപ് ഗ്രൂപ് രൂപീകരിക്കും. കൗണ്‍സിലിന്റെ സന്ദേശങ്ങള്‍ ഏറ്റവും വേഗത്തില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍ വരെ എത്തിക്കുന്നതിനുള്ള മാര്‍ഗമായി ഇത് മാറും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങളും അറിയിപ്പുകളും യഥാസമയം ലഭിയ്ക്കുന്നതിന് ഇത് സഹായകമാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിമാരുടെയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിമാരുടെയും ഗ്രൂപ്പുകള്‍ പ്രത്യേകം ആരംഭിച്ച് സന്ദേശങ്ങള്‍ കൈമാറും. ജില്ലാ - താലൂക്ക് കൗണ്‍സിലുകള്‍ ഗ്രന്ഥശാലാതലം വരെ ഈ രീതിയില്‍ ഗ്രൂപ്പുകള്‍ ആരംഭിക്കേണ്ടതാണ്.


34. സാന്ത്വനം 4 ലക്ഷം


ഗ്രന്ഥശാലകള്‍ പുസ്തക വിതരണ കേന്ദ്രങ്ങള്‍ എന്നതിലുപരി സാമൂഹ്യ സേവന
മേഖലയിലും ഇടപെടലുകള്‍ നടത്തിവരികയാണ്. ദുരിതമനുഭവിക്കുന്ന രോഗിയുടെ പരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറ്റിയെടുക്കുകയാണ് ഗ്രന്ഥശാലകള്‍. പൊതു സമൂഹത്തില്‍ നിന്നും രോഗികള്‍ പലപ്പോഴും ഒറ്റപ്പെട്ടുനില്‍ക്കുന്നു. രോഗങ്ങള്‍ പിടിപെട്ടവരും അവരുടെ
കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. ഇവര്‍ ശാരികവും
മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ഇത് തിരിച്ചറിയുന്നവരായിരിക്കണം രോഗിയെ പരിചരിക്കുന്നവര്‍. ഓരോരുത്തരും ആഗ്രഹിക്കുന്നതും ഇതാണ്.
ഇവരുടെ വീടുകളിലെത്തി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ നല്‍കുന്ന സ്‌നേഹസാന്ത്വനം ഇവരെ
സന്തോഷിപ്പിക്കുന്നു. സാന്ത്വന പരിചരണം നടത്തുന്ന ഗ്രന്ഥശാലകളില്‍ നിന്നും പ്രോജക്ട് വാങ്ങി 10,000/- രൂപ വരെ അനുവദിക്കും. ഒരു ജില്ലയില്‍ രണ്ടുവീതവും കണ്ണൂര്‍ ജില്ലയില്‍ നാല് ഗ്രന്ഥശാലകള്‍ക്കുമാണ് ഗ്രാന്റ് അനുവദിക്കുന്നത്. അേപക്ഷകളുടെ വൈപുല്യം പരിഗണിച്ച് 10 ഗ്രന്ഥശാലകള്‍ക്കുകൂടി ഗ്രാന്റ് അനുവദിക്കുന്നതാണ്. 2018 - 19 വര്‍ഷം ഈയിനത്തില്‍
4,00,000/- രൂപ (നാല് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


35. സര്‍ഗോത്സവം 10 ലക്ഷം


കുട്ടികളിലെ സര്‍ഗവാസന വളര്‍ത്തുന്നതിനായി ജില്ലാ പദ്ധതിയുടെ ഭാഗമായി താലൂക്ക്തലത്തില്‍ ബാലകലോത്സവവും ജില്ലാതലത്തില്‍ അക്ഷരോത്സവവും നടത്തുന്നുണ്ട്. ഗ്രന്ഥശാലാതലത്തിലും താലൂക്ക് - ജില്ലാതലങ്ങളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ കഴിവ് പ്രകടിപ്പിയ്ക്കുന്നതിനായി സര്‍ഗോത്സവം ഒരുക്കുന്നു. കൗണ്‍സില്‍ തെരഞ്ഞെടുക്കുന്ന ഇനങ്ങളിലായിരിക്കും മത്സരം. 2018 ഒക്‌ടോബറിനുമുമ്പ് സര്‍ഗോത്സവം സംഘടിപ്പിയ്ക്കും. സര്‍ഗോത്സവത്തിന്റെ സംഘാടന ചെലവിനും സമ്മാനത്തിനുമായി 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


36. ഹയര്‍സെക്കന്ററി, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് വായന മത്സരം 20 ലക്ഷം


ഹയര്‍സെക്കന്ററി വിഭാഗത്തിലും കോളെജ്തലത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വായന മത്സരം സംഘടിപ്പിക്കും. ഇതിന്റെ മത്സര രീതികളും നിബന്ധനങ്ങളും തിയതിയും നിശ്ചയിക്കും. ഈ മത്സരങ്ങള്‍ക്കുള്ള സംഘാടക ചെലവ്, സമ്മാന തുക മുതലായ ചെലവുകള്‍ക്കായി
20,00,000/- രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


37. എന്റെ എഴുത്തുപെട്ടി 9 ലക്ഷം


മികച്ച ബാലവേദികള്‍ പ്രവര്‍ത്തിയ്ക്കുന്ന 1000 ലൈബ്രറികളില്‍ എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടിയ്ക്ക് എന്ന പദ്ധതി നടപ്പിലാക്കും. കുട്ടികളില്‍ വായനശീലം പ്രേത്സാഹിപ്പിക്കുന്ന ഈ പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഗ്രന്ഥശാലയ്ക്ക് സമീപമുള്ള യു.പി. സ്‌കൂളുകളിലാണ് എഴുത്തുപെട്ടി സ്ഥാപിക്കുന്നത്. കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കി എഴുത്തുപെട്ടിയില്‍ നിക്ഷേപിക്കണം. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കും ഈ പദ്ധതിയില്‍ പങ്കെടുക്കുക. മാസത്തിലൊരിക്കല്‍ അധ്യാപകരുടെ സഹായത്തോടെ ഗ്രന്ഥശാലകള്‍ ഏറ്റവും നല്ല കുറിപ്പിന് സ്‌കൂള്‍ അസംബ്ലിയില്‍വച്ച് സമ്മാനം നല്‍കണം. 2018 ജൂലൈ, ആഗസ്റ്റ്, ഒക്‌ടോബര്‍, നവംബര്‍ 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സമ്മാനം നല്‍കേണ്ടത്. 500 യു.പി. സ്‌കൂളുകളില്‍ കൂടി ഈ പദ്ധതി ഈ വര്‍ഷം ആരംഭിയ്ക്കും. മുന്‍ വര്‍ഷം ആരംഭിച്ച യൂ.പി. സ്‌കൂളുകളില്‍ അധ്യായന വര്‍ഷം 6 തവണ സമ്മാനദാനം നിര്‍വഹിയ്ക്കുന്നതിനും പുതുതായി ആരംഭിയ്ക്കുന്ന 500 സ്‌കൂളുകളില്‍ എഴുത്തുപെട്ടിയ്ക്കും ആറ് തവണ സമ്മാനദാനത്തിനും മറ്റ് ചെലവുകള്‍ക്കുമായി 9,00,000/- രൂപ (ഒമ്പത് ലക്ഷം രൂപ മാത്രം) 2018 - 19 വര്‍ഷം വകയിരുത്തുന്നു.


38. സാംസ്‌കാരികോത്സവം 20 ലക്ഷം


കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ സ്വാധീനിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരു കേന്ദ്രത്തില്‍ വച്ച് മൂന്ന് ദിവസത്തെ സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതിനായി 20,00,000/- രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) 2018 - 19 വര്‍ഷം വകയിരുത്തുന്നു.


39. സൗരോര്‍ജം


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.


40. മുന്നേറ്റം


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.


41. ആഴ്ചവട്ടം


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.


42. എഴുത്തുകൂട്ടം 2 ലക്ഷം


ഹയര്‍സെക്കന്ററി - കോളെജ്തല വായനമത്സര വിജയികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെയും സര്‍ഗോത്സവം സംസ്ഥാനതല മത്സരത്തില്‍ കവിതാരചനയിലും കഥാരചനയിലും പങ്കെടുത്തവരെയും യുവ സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തി രണ്ടുദിവസത്തെ കഥ - കവിത ക്യാമ്പ് സംഘടിപ്പിയ്ക്കും. കേരളത്തിലെ സാഹിത്യമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിക്കും. യാത്രാച്ചെലവ്, ഭക്ഷണം, താമസം, പ്രതിഫലം തുടങ്ങിയ ചെലവുകള്‍ക്കായി 2018 - 19 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


43. യുവത 50 ലക്ഷം


യുവജനങ്ങളുടെ സാന്നിധ്യം ഗ്രന്ഥശാലകളില്‍ സജീവമാക്കുന്നതിന് ഗ്രന്ഥശാലകളില്‍ യുവത രൂപീകരിച്ചിട്ടുണ്ട്. ഇത് 1000 ലൈബ്രറികളില്‍ നടപ്പിലാക്കും. 15 വയസിനുമുകളിലുള്ളവരുടെ വേദി എന്ന നിലയിലാണ് യുവത പ്രവര്‍ത്തിക്കേണ്ടത്. വായനയുടെ ലോകം, സാമൂഹ്യ മാധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകള്‍, സുസ്ഥിര വികസനം, ലിംഗനീതി,
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നേതൃശേഷി വികസനം, ശാസ്ത്രബോധം, ബഹുസ്വരതയുടെ ദേശീയത, കലാ - കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനം
ആവിഷ്‌കരിച്ച് യുവത വിപുലീകരിക്കും. യുവതയുടെ പ്രവര്‍ത്തന ചെലവിനായി 5000/- രൂപ അനുവദിയ്ക്കും. 2018 - 19 വര്‍ഷം ആകെ 50,00,000/- രൂപ (അമ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


44. ചരിത്ര - ശാസ്ത്ര വായന 3 ലക്ഷം


ലൈബ്രറികളില്‍ ചരിത്ര - ശാസ്ത്ര പുസ്തകങ്ങളുടെ ശേഖരണവും അവയുടെ വായനയും ഈ വര്‍ഷവും തുടരും. ചരിത്ര - ശാസ്ത വായന ആരംഭിച്ച ലൈബ്രറികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10,000/- രൂപ വീതം അനുവദിയ്ക്കും 2018 - 19 വര്‍ഷം ആകെ 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


45. ഫിലിം ക്ലബ്ബ് 7 ലക്ഷം


എല്‍.സി.ഡി. പ്രോജക്ടര്‍ കൈവശമുള്ള ലൈബ്രറികളില്‍ ഫിലിം ക്ലബ്ബ് ആരംഭിയ്ക്കുന്നതിന് 5,000/- രൂപ അനുവദിക്കും. ഒരു താലൂക്കില്‍ ഒരു ലൈബ്രറിയ്ക്കാണ് അനുമതി നല്‍കുന്നത്. ഫിലിം ക്ലബ്ബ് ആരംഭിച്ച ലൈബ്രറികളില്‍ തുടര്‍ പ്രവര്‍ത്തനത്തിനായി 2,000/- രൂപ വിതം അനുവദിക്കും. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ പ്രദര്‍ശനം നടത്തും. 2018 - 19 വര്‍ഷം ഇതിനായി 7,00,000/- രൂപ (ഏഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


46 ഇടമലക്കുടി ട്രൈബല്‍ പഞ്ചായത്ത് - പ്രത്യേക പായ്‌ക്കേജ് 2 ലക്ഷം


ഇടമലക്കുടി ട്രൈബല്‍ പഞ്ചായത്തില്‍ ലൈബ്രറി സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷംരൂപ അനുവദിയ്ക്കുന്നു. 2018 - 19 വര്‍ഷം ഇടമലക്കുടി പ്രത്യേക പാക്കേജിനത്തില്‍ 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


47. പൈതൃക സംരക്ഷണം - ഡിജിറ്റലൈസേഷന്‍ 2 ലക്ഷം

 
താളിയോലകള്‍, അമൂല്യ ഗ്രന്ഥങ്ങള്‍, പ്രശസ്തരുടെ കൈയ്യെഴുത്ത് പ്രതികള്‍
തുടങ്ങിയവ ലൈബ്രറികളിലുണ്ട്. ഇവ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. അമൂല്യ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. ഗ്രന്ഥശാലാ സംഘം മുതലുള്ള മിനിറ്റ്‌സ് ബുക്ക് ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 2018 - 19 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


48. നാടക കളരി 11.5 ലക്ഷം


ബാലവേദി കുട്ടികള്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ അഞ്ചുദിവസത്തെ നാടക കളരി സംഘടിപ്പിക്കും. സംഭാഷണം, രംഗചലനം, അംഗവിക്ഷേപം, ഭാവപ്രകടനം, രംഗസജീകരണം, ദീപവിതാനം ഉള്‍പ്പെടെ നാടകത്തിന്റെ എല്ലാ വശങ്ങളിലും അവബോധമുണ്ടാക്കുന്ന ക്യാമ്പായിരിക്കുമിത്. വേനലവധി കാലത്ത് 2018 മെയ് 15 ന് മുമ്പ് ക്യാമ്പ് സംഘടിപ്പിക്കേണ്ടതാണ്. 20 കുട്ടികളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ജില്ലയിലെ സ്ഥലസൗകര്യമുള്ള മികച്ച ലൈബ്രറിയിലായിരിക്കും ക്യാമ്പ്. ലൈബ്രറിയ്ക്ക് ചുറ്റുവട്ടമുള്ള വീടുകളില്‍ കുട്ടികള്‍ക്ക് താമസ സൗകര്യമൊരുക്കും. ഉല്‍പന്ന പിരിവിലൂടെയും അയല്‍കൂട്ടങ്ങളുടെ സഹകരണത്തോടെയും ഭക്ഷണമൊരുക്കും. അഞ്ചാം ദിവസം പൊതുപരിപാടിയില്‍ നാടകം അവതരിപ്പിക്കും. സംഗീത നാടക അക്കാദമിയുടെയും സ്‌കൂള്‍ ഓഫ് ഡ്രാമയുടെയും സഹകരണം ലഭ്യമാക്കും. ഡയറക്ടറുടെയും അധ്യാപകരുടെയും പ്രതിഫലം, ഭക്ഷണം, ഉപകരണങ്ങള്‍, ശബ്ദവും വെളിച്ചവും, യാത്രാച്ചെലവ് തുടങ്ങിയവയ്ക്കായി ഒരൂ നാടക കളരിയ്ക്ക് 80,000/- രൂപ അനുവദിയ്ക്കും. 14 ജില്ലകളിലും 2018 - 19 വര്‍ഷം നാടക കളരി സംഘടിപ്പിക്കുന്നതിന്
11,50,000/- രൂപ (പതിനൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


49. വായന പക്ഷാചരണം 10 ലക്ഷം


ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എന്‍. പണിക്കരുടെ ചരമ
ദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് അവസാനിക്കുന്ന രീതിയില്‍ വായന പക്ഷാചരണം സര്‍ക്കാര്‍ സഹകരണത്തോടെ സംഘടിപ്പിക്കും സംസ്ഥാനതല ഉല്‍ഘാടനവും തുടര്‍ന്ന് എല്ലാ സ്‌കൂളിലും ലൈബ്രറികളിലും പ്രത്യേക പരിപാടികള്‍ നടത്തണം. ഇതിന് സര്‍ക്കാര്‍ അംഗീകാരം വാങ്ങും. എല്‍.പി., യൂ.പി., എച്ച്.എസ്., വനിതാ വായനമത്സരങ്ങള്‍ തുടങ്ങിയ എല്ലാ വായനമത്സരങ്ങളുടെയും പ്രാഥമിക മല്‍സരങ്ങള്‍ ഈ പക്ഷാചരണത്തില്‍ നടത്തും. ലൈബ്രറികളിലും സ്‌കൂളുകളിലും ഒരു പരിപാടിയായി ഇത് സംഘടിപ്പിക്കണം. പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂള്‍ ലൈബ്രറിയുടെ ചുമതലക്കാരായ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. ഈ പക്ഷാചരണകാലത്ത് ലൈബ്രറികളുടെ ആഭിമുഖ്യത്തില്‍ ലൈബ്രറികളിലും സ്‌കൂളുകളിലും നടത്താവുന്ന പരിപാടികള്‍ ഇവയാണ്. ജൂണ്‍ 19 - സംസ്ഥാനതലത്തിലും ജില്ലാതലത്തിലും താലൂക്ക്തലത്തിലും പഞ്ചായത്ത് നേതൃസമിതിതലത്തിലും ലൈബ്രറിതലത്തിലും ഉദ്ഘാടനം. ഉദ്ഘാടന യോഗങ്ങള്‍ സ്‌കൂളുകളിലായിരിക്കണം സംഘടിപ്പിക്കേണ്ടത്. പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തണം. ജൂണ്‍ 20 - എഴുത്തുപെട്ടിയുടെ ഉദ്ഘാടനം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ നടത്തണം. ജൂണ്‍ 21 - വനിതാവേദികളുടെ ആഭിമുഖ്യത്തില്‍ ലൈബ്രറികളില്‍ വായനകൂട്ടങ്ങളുടെ രൂപീകരണം. ജൂണ്‍ 22 - സ്‌കൂള്‍ ലൈബ്രറി സജ്ജീകരിക്കല്‍ - സ്‌കൂള്‍ പി.ടി.എ.യും ലൈബ്രറി പ്രവര്‍ത്തകരുംചേര്‍ന്ന് നടത്തണം. ജൂണ്‍ 23, 24 - ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനവും (പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനം) വായനമൂല സജ്ജീകരിക്കലും (വായനകുറിപ്പ് തയാറാക്കുന്ന കുട്ടികള്‍ക്ക് വായിക്കാനുള്ള സൗകര്യം രണ്ടുദിവസം ഗ്രന്ഥശാലയില്‍ തന്നെ ഒരുക്കുക. അഞ്ചുകുട്ടികളടങ്ങിയ ഗ്രൂപ്പില്‍ ഒരു കുട്ടി ഉറക്കെ വായിക്കുന്നു. നാല് കുട്ടികള്‍ കേള്‍ക്കുന്നു. മാറി മാറി വായിക്കുന്നു). ജൂണ്‍ 25 - സ്‌കൂളുകളില്‍ മദേഴ്‌സ് പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ അമ്മ വായന. അമ്മമാരുടെ യോഗം വിളിച്ചുചേര്‍ക്കണം. ലൈബ്രറിയുടെ പ്രാധാന്യം മദേഴ്‌സ് പി.ടി.എ. യുടെ നേതൃത്വത്തില്‍ പുസ്തക വിതരണം ഏറ്റെടുക്കല്‍. ജൂണ്‍ 26 - ലഹരി വിരുദ്ധ സദസ് സ്‌കൂളുകളിലോ ലൈബ്രറികളിലോ സംഘടിപ്പിക്കുക. ജൂണ്‍ 27, 28, 29 - ലൈബ്രറിയില്‍ ഈ വര്‍ഷത്തെ ഗ്രാന്റ് ഉപയോഗിച്ച വാങ്ങിയ പുസ്തകങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പുസ്തക പ്രദര്‍ശനം. സമയം സ്‌കൂള്‍ അധികൃതരുമായി തീരുമാനിക്കുക. ജൂണ്‍ 30 - അക്ഷരഭിക്ഷ ലൈബ്രറിയിലേക്ക് പുസ്തക സമാഹരണം. ജൂലൈ 1 - പൊന്‍കുന്നം വര്‍ക്കി അനുസ്മരണം. പുസ്തക ചര്‍ച്ച യുവാക്കളെക്കൂടി പങ്കെടുപ്പിച്ചുള്ള പരിപാടി യുവതയുടെ
ആഭിമുഖ്യത്തില്‍ നടത്തണം. ജൂലൈ 1 - 5 - വിവിധ വായന മത്സരങ്ങളുടെ പ്രാഥമികതലം (എല്‍.പി., യു.പി., എച്ച്.എസ്., വനിത) ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം. അന്നേ ദിവസം സ്‌കൂളിലെ എല്ലാ ക്ലാസ് റൂമിലേയ്ക്കും ബഷീറിന്റെ കഥകള്‍ / നോവലിന്റെ ഒരു ഭാഗം കുട്ടികളെക്കൊണ്ട് വായിപ്പിക്കുവാനുള്ള അവസരം സ്‌കൂളധികൃതരില്‍ നിന്നും വാങ്ങണം. വായിക്കാനുദ്ദേശിക്കുന്ന കഥ / നോവലിന്റെ ഭാഗം അടങ്ങിയ പുസ്തകം അല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്ത് ഒരു വിദ്യാര്‍ഥിയ്ക്കുവീതം ഒരു ക്ലാസില്‍ നല്‍കി എല്ലാ ക്ലാസിലും ഒരേ സമയം വ്യത്യസ്തമായത് നല്‍കണം. സ്‌കൂളിലെ എല്ലാ കുട്ടികളും ബഷീറിന്റെ ഒരു കഥ അന്നേ ദിവസം കേള്‍ക്കണം. ലൈബ്രറികളില്‍ ബഷീറിന്റെ പുസ്തക ചര്‍ച്ച. ജൂലൈ 6 -
എഴുത്തുപെട്ടി - ആദ്യ സമ്മാനദാനം. ജൂലൈ - 7 - എല്ലാ പഞ്ചായത്ത് നേതൃസമിതികളുടെ ആഭിമുഖ്യത്തില്‍ ഐ..വി. ദാസ് അനുസ്മരണം. ഒരു ലൈബ്രറി കേന്ദ്രീകരിച്ച് നടത്തണം.
ഇതിനായി 2018 - 19 വര്‍ഷം 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


50. ട്രെയിനിംഗ് സെന്റര്‍


2018 - 19 വര്‍ഷം ഈ പദ്ധതിയ്ക്ക് തുക വകയിരുത്തുന്നില്ല


51. സ്റ്റേറ്റ് ലൈബ്രറി 60 ലക്ഷം


കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയും കോഴിക്കോട് ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയും സംയോജിപ്പിച്ച് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി & റിസര്‍ച്ച് സെന്റര്‍ കോഴിക്കോടായി ഉയര്‍ത്തിയിട്ടുണ്ട്. മാനാഞ്ചിറ ലൈബ്രറി കെട്ടിടത്തിന്റെ മെയിന്റനന്‍സ് ഇലക്ട്രിഫിക്കേഷനായി തുക അനുവദിക്കും. മെയിന്റനന്‍സ് പൂര്‍ത്തിയാക്കി ഈ വര്‍ഷം ഉല്‍ഘാടനം നടത്തും. ലൈബ്രറി ആധുനികവത്കരിക്കുന്നതിനും ജീവനക്കാരുടെ അലവന്‍സിനും തുക അനുവദിക്കും. ലൈബ്രറിയില്‍ ആര്‍.എഫ്.ഐ.ഡി. സിസ്റ്റം നടപ്പിലാക്കും. ലൈബ്രറിയുടെ നവീകരണത്തിനുള്‍പ്പെടെ 2018 - 19 വര്‍ഷം 60,00,000/- രൂപ (അറുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


52. ഹരിതകേരളം 5 ലക്ഷം


സംസ്ഥാനത്തിന്റെ സാമൂഹ്യ ഉല്‍പാദന മേഖലകളില്‍ നിര്‍ണായക ഇടപെടലുകള്‍ ലക്ഷ്യം വച്ചാണ് ഹരിതകരള മിഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. വിപുലമായ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതികളായതിനാല്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ നിന്നും മാറിനില്‍ക്കാനാവില്ല. പരിസ്ഥിതിയെ സംരക്ഷിക്കുക, മാലിന്യ പ്രശ്‌നം പരിഹരിക്കുക, സംസ്ഥാനത്ത് ലഭ്യമായ മുഴുവന്‍ ജല സ്രോതസുകളും ഉപയോഗ യോഗ്യമാക്കുക. പച്ചക്കറി ജൈവ കൃഷിയിലൂടെ സ്വയം പര്യാപ്തമാകുക തുടങ്ങിയവ ലക്ഷ്യം വയ്ക്കുന്നു. ഇതില്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടാകും.


1. പരിസ്ഥിതി ദിനം - എല്ലാ ഗ്രന്ഥശാലകളിലും പരിസ്ഥിതി ദിനം വിപുലമായി ആചരിക്കും. ബാലവേദി കുട്ടികളും വനിതാവേദി പ്രവര്‍ത്തകരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും ഗ്രന്ഥശാലയ്ക്ക് ചുറ്റുമുള്ള പൊതുജനങ്ങളെക്കൂടി ക്ഷണിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. 50 വൃക്ഷതൈകള്‍ വിതരണം ചെയ്യണം. ഇതിനായി ഗ്രന്ഥശാല നേരത്തെ തന്നെ ഗ്രന്ഥശാലാ പരിസരത്ത് തൈകള്‍ പരിപാലിച്ചെടുക്കണം. ജൂണ്‍ 5ന് വിതരണം ചെയ്യണം. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത തൈകളുടെ സ്ഥിതി ചോദിച്ചു മനസിലാക്കണം. പരിസ്ഥിതി
സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടിയാകണം പരിസ്ഥിതി
ദിനാചരണം. ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മഴക്കുഴി നിര്‍മിക്കും. പരിസ്ഥിതി ദിനാചരണത്തിനുമുമ്പായി ഗ്രന്ഥശാലയുടെ പരിസരത്ത് ജലസ്രോതസുകള്‍ ഉണ്ടെങ്കില്‍ ആ നാടിന് ജല ലഭ്യത ഉറപ്പാക്കുന്നതിനായി ഇതിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ നേതൃത്വപരമായ പങ്ക് വഹിക്കും. ലൈബ്രറിയുടെ പ്രതിമാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തന ഗ്രാന്റിന് അപേക്ഷിക്കുന്ന മുറയ്ക്ക് 1,000/- രൂപ അനുവദിക്കും.


2. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം - പച്ചക്കറി ജൈവ കൃഷിയിലൂടെ സ്വയം പര്യാപ്ത നേടുന്നതിനായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും ഗ്രന്ഥശാലകളും ജൈവകൃഷിയില്‍ ഏര്‍പ്പെടുന്നു. ഗ്രന്ഥശാലകളെ ഇതിന് പ്രോത്സാഹിക്കുന്നതിനായി മികച്ച രീതിയില്‍ പച്ചക്കറി ജൈവകൃഷി നടത്തുന്ന ജില്ലയിലെ ഒരു ലൈബ്രറിയ്ക്ക് പ്രോത്സാഹനമായി 10,000/- രൂപ അനുവദിക്കും. മികച്ച ലൈബ്രറിയെ കണ്ടെത്തുന്നതിനായി ലൈബ്രറികളില്‍ പരിശോധന നടത്തുന്നതിന് വാഹന വാടക അനുവദിക്കും. ഈയിനത്തില്‍
2018 - 19 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


3. എന്റെ ഗ്രാമം മാലിന്യമുക്തം - കേരള ജനതയില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കാത്തതിനാല്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമാണ് മാലിന്യ നിര്‍മാര്‍ജനം. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം അപ്രാപ്യമായതിനാല്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനാണ് ഹരിത കേരള മിഷന്‍ ഊന്നല്‍ നല്‍കുന്നത്. കേരളത്തിലെ 500 ലൈബ്രറികളില്‍ വനിതാവേദി പ്രവര്‍ത്തിക്കുന്നു. ഈ വനിതാവേദിയിലെ ചുമതലക്കാരെ ജില്ലാടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ക്കും. ഏറ്റവും ലളിതമായ രീതിയില്‍ ഉറവിട മാലിന്യ സംസ്‌കരണ രീതികള്‍ വനിതാവേദി വഴി ഗ്രന്ഥശാലാ പ്രവര്‍ത്തന പരിധിയിലെത്തിക്കുന്നതിന് ഇതിലൂടെ കഴിയും. ഹരിതകേരള മിഷനുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ജില്ലാടിസ്ഥാനത്തില്‍ വനിതാവേദി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനത്തിനായി 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) 2018 - 19 വര്‍ഷം വകയിരുത്തുന്നു.


53. ബ്രെയ്‌ലി ശ്രവ്യ ഗ്രന്ഥശാല 2 ലക്ഷം


അറിയുവാനുള്ള അവകാശം സംരക്ഷിക്കുകയും ലൈബ്രറി സേവനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുകയുമാണ് ലൈബ്രറി കൗണ്‍സിലിന്റെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി സമൂഹത്തിലെ കാഴ്ച ശക്തി പരിമിതമായവര്‍ക്കായി ഗ്രന്ഥശാലാ സംവിധാനം ഒരുക്കും. ബ്രെയ്‌ലി ലിപിയിലുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിയും ശ്രവ്യമാധ്യമത്തിന്റെ സഹായത്തോടെ മികവുറ്റ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തിയും ഈ വിഭാഗത്തിന്റെ വായന ആവശ്യങ്ങള്‍ പരിഗണിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി ബ്രെയിലി ലിപി പുസ്തകങ്ങളും ശ്രവ്യ സംവിധാനവും ഉള്‍ക്കൊള്ളിച്ച് മൂന്ന് സ്ഥാപനങ്ങളില്‍ ഗ്രന്ഥശാല വിഭാഗം ആരംഭിച്ചു. പുതിയ കേന്ദ്രത്തിനും നിലവിലുള്ളവയുടെ തുടര്‍ പ്രവര്‍ത്തനത്തിനുമായി 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) 2018 - 19 വര്‍ഷം വകയിരുത്തുന്നു.


54. വിമുക്തി


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.
വിമുക്തി - ലഹരിവിരുദ്ധ പരിപാടികള്‍ ഗ്രന്ഥശാലകള്‍ വഴി നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കുന്നതനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം കൈക്കൊള്ളുകയും നടപ്പില്‍ വരുത്തുന്നതുമാണ്.


55. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.


56. ലൈബ്രറി സെക്രട്ടറിമാര്‍ക്ക് ഏകദിന പരിശീലനം


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.


57. പ്രകൃതി 2 ലക്ഷം


പ്രകൃതിയെയും കാടിനെയും അടുത്തറിയുവാനും അവയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമായി വനംവകുപ്പിന്റെ സഹകരണത്തോടെ ബാലവേദി
കൂട്ടുകാര്‍ക്കും വനിതാവേദി, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കും അഞ്ചുകേന്ദ്രങ്ങളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. ഭക്ഷണവും താമസവും റിസോഴ്‌സ് പേഴ്‌സണും വനംവകുപ്പില്‍ നിന്നും സൗജന്യമായി ലഭ്യമാക്കും. യാത്രാച്ചെലവ്, മറ്റിനം ചെലവ് എന്നിവയ്ക്കായി 2018 - 19 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


58. പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍മാര്‍ക്ക് പരിശീലനം


2018 - 19 വര്‍ഷം തുക വകയിരുത്തുന്നില്ല.


59 ഗാന്ധി സ്മൃതി 12 ലക്ഷം


സ്വാതന്ത്ര്യലബ്ദിയ്ക്ക് മുമ്പും അതിനുശേഷവും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും മാനവികതയ്ക്കും വേണ്ടി നിലകൊണ്ടതുകൊണ്ടാണ് മഹാത്മാഗാന്ധി രക്തസാക്ഷിയാകേണ്ടിവന്നത്. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ച മഹാത്മജി തന്റെ ജീവിതത്തിലൂടനീളം മുറുകെപിടിച്ചത് അഹിംസ, സത്യാഗ്രഹം, മതനിരപേക്ഷത, മാനവികത എന്നീ മൂല്യങ്ങളായിരുന്നു. ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സവര്‍ണ - അവര്‍ണ ജാതിമത ഭേദമെന്യെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ അണിനിരത്തിയത്. മതാടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിച്ച് ഇന്ത്യയില്‍ രണ്ട് ദേശീയതയാണ് ഉള്ളതെന്നും പാകിസ്ഥാനെന്നും ഹിന്ദുസ്ഥാനെന്നും രണ്ട് രാഷ്ട്രം രൂപീകരിക്കണമെന്നുള്ള നിലപാടുകള്‍ ഗാന്ധിജി നിരാകരിക്കുകയായിരുന്നു. പ്രത്യേക മതവിഭാഗത്തിന്റെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റണമെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന് തടസം ഗാന്ധിജിയാണെന്ന് തിരിച്ചറിഞ്ഞാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും.
മഹാത്മജിയുടെ ജീവന്‍ അപഹരിച്ച വെടിയുണ്ടകള്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ഗര്‍ജിച്ചുകൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പൊരുതുന്നവര്‍, ചിന്താ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍, അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്യത്തിനും വേണ്ടി പൊരുതുന്നവര്‍, മതനിരപേക്ഷതയ്ക്കുവേണ്ടിയും സാഹോദര്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നവരൊക്കെ കഴിഞ്ഞ കാലങ്ങളില്‍ കൊല്ലപ്പെട്ടു. മഹാത്മജിയുടെ 70 -ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിക്കുന്നവേളയില്‍ അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത വര്‍ത്തമാനകാല സമൂഹത്തിനുണ്ട്. അതിനായി എല്ലാ പഞ്ചായത്ത് നേതൃസമിതികളുടെയും ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി എന്ന പരിപാടി സംഘടിപ്പിക്കും. ഗാന്ധിജി എത്തിച്ചേര്‍ന്ന രണ്ട് സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യും.
ഇതിനായി 2018 - 19 വര്‍ഷം 12,00,000/- രൂപ (പന്ത്രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


60. സാംസ്‌കാരിക കലാജാഥ 25 ലക്ഷം


കേരള സമൂഹത്തിന്റെ ജനാധിപത്യ വത്കരണത്തിന് വഴിതെളിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. അയ്യാവൈകുണ്ഠ സ്വാമി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, കെ.പി. കറുപ്പന്‍, വക്കം മൗലവി, വാഗ്ഭടാനന്ദന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി നിരവധി പേര്‍ നയിച്ച കേരള നവോത്ഥാനം നൂറ്റാണ്ടുകളോളം നിലനിന്ന ജാതി - ജന്മി നാടുവാഴിത്ത വ്യവസ്ഥയുമായി പോരാടി ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അത് വളര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യ സങ്കല്‍പങ്ങളാണ്, പുതിയ ജീവിത രീതികളാണ് കേരളീയ ജനതയെ പുരോഗമന ചിന്തയിലേയ്ക്ക് നയിച്ചത്. ഇതിന്റെ ഫലമായാണ് ജാതി നിഷേധം, മതനിരപേക്ഷത, ലിംഗസമത്വം, ജനാധിപത്യപരമായ പൊതു ഇടങ്ങള്‍, സമത്വം, യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവ കേരളീയരുടെ പൊതുബോധമായി മാറിയതും.
പുതിയ കാലം പൊതുവായ ജനാധിപത്യ ഇടങ്ങളെ മുഴുവന്‍ തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണ്. മിത്തുകള്‍, അന്ധവിശ്വാസങ്ങള്‍, കപട ശാസ്ത്രരൂപങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സങ്കുചിത ചിന്താഗതികള്‍ വളര്‍ത്തുന്നു. സ്‌കൂള്‍ പാഠപുസ്തകങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവും പ്രതിരോധ കുത്തിവയ്പിനെതിരായ പ്രചാരണവും സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ക്ക് എതിരായി ഉയര്‍ന്നുവരുന്ന വെല്ലുവിളികളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ഇല്ലായ്മ ചെയ്യലും തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ സാഹചര്യത്തില്‍ നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിയ്ക്കുകയും അവയെ കാലാനുസൃതമായി വികസിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെകൂടി ഉത്തരവാദിത്വമാണ്. ഈ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിനായി സാംസ്‌കാരിക ജാഥ 2019 ജനുവരിയില്‍ സംഘടിപ്പിക്കും. മേല്‍ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാജാഥകള്‍ ഇതിനുമുന്നോടിയായി ജില്ലാതലത്തില്‍ നടത്തും. ഇതിനായി 2018 - 19 വര്‍ഷം 25,00,000/- രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


61. ബുക്ക് ബയന്റിംഗ് ക്യാമ്പ് 11.5 ലക്ഷം


പുതുക്കിയ ഗ്രഡേഷന്‍ മാനദണ്ഡം അനുസരിച്ച് കേരളത്തിലെ എല്ലാ ഗ്രന്ഥശാല കളിലും വാര്‍ഷിക പുസ്തക സ്റ്റോക്കെടുപ്പ് നടത്തുന്നുണ്ട്. ബയന്റ് ചെയ്ത് സൂക്ഷിക്കേണ്ടതായ നിരവധി പുസ്തകങ്ങളാണ് ഓരോ ഗ്രന്ഥശാലയിലും ഉള്ളത്. വാര്‍ഷിക ഗ്രാന്റിന്റെ 25% തുകയില്‍ ഉള്‍പ്പെടുത്തി ബയന്റ് ചെയ്യാമെങ്കിലും ഒരു പുസ്തകത്തിന് വിപണിയില്‍ 25 മുതല്‍ 40 രൂപ വരെ ബയന്റിംഗിനായി ഈടാക്കുന്നു. ഇത് ഓരോ ഗ്രന്ഥശാലയ്ക്കും ഭാരിച്ച ബാദ്ധ്യതയാണ്.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018-19 വര്‍ഷം മുതല്‍ എല്ലാ ജില്ലകളിലും ബുക്ക് ബയന്റിംഗിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ 100 ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്കോ താല്പര്യമുള്ള ലൈബ്രറി പ്രവര്‍ത്തകര്‍ക്കോ 2 ദിവസത്തേക്കാണ് പരിശീലനം നല്‍കുന്നത്. ബുക്ക് ബയന്റിംഗ് ടൂള്‍സ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വാങ്ങി നല്‍കും. ബോഡ്കിന്‍, കത്തി, കത്രിക, ചുറ്റിക, പേപ്പര്‍ ഫോള്‍ഡര്‍, സൂചി, നൂല്, പേപ്പര്‍ കട്ടര്‍ എന്നിവ അടങ്ങിയതാണ് ടൂള്‍ കിറ്റ്. ഗ്രന്ഥശാലയില്‍ വച്ചുതന്നെ പുസ്തകം ബയിന്റ് ചെയ്യുന്ന പരിശീലനം ക്യാമ്പില്‍ നല്‍കും. 14 ജില്ലകളിലായി 1400 ലൈബ്രറികള്‍ക്ക് ഇതു പ്രയോജനം ചെയ്യും. 2 ദിവസത്തെ പരിശീലനത്തിനും ബയന്റിംഗ് ടൂള്‍ കിറ്റിനുമായി 11,50,000/- രൂപ (പതിനൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) 2018 - 19 വര്‍ഷം വകയിരുത്തുന്നു.


62. ഉറൂബ് മ്യൂസിയം 2 ലക്ഷം


മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഉറൂബിന്റെ അമൂല്യങ്ങളായ വസ്തുക്കള്‍: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്- മെമന്റോ, സ്വര്‍ണപ്പതക്കം, പ്രശസ്തി പത്രം, പെയിന്റിംഗ് (17 എണ്ണം പലരും വരച്ചത്) ഉമ്മാച്ചു ഫിലിം അവാര്‍ഡ്, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, ഫോട്ടോസ്, ചെരുപ്പ്, വടി, ജുബ്ബ, കണ്ണട, മുണ്ട്, വാച്ച്, ചെല്ലപ്പെട്ടി, മംഗളപത്രം, ജന്മശതാബ്ദി സമ്മാന സര്‍ട്ടിഫിക്കറ്റ്, വാര്‍ത്താശേഖരണം തുടങ്ങിയവ കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണനും സെക്രട്ടറി ഐ.വി.ദാസും ഉറൂബിന്റെ ബന്ധുക്കളില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയോടനുബന്ധിച്ച് ഉറൂബ് മ്യൂസിയം സജ്ജീകരിക്കും. ഇതിനായി 2018 - 19 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


63. നിറവ് 3 ലക്ഷം


ആദിവാസി മേഖലയിലെ തനത് കലാരൂപങ്ങളുടെ അവതരണത്തിന് പൊതു ഇടങ്ങള്‍ ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ കലകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 60 ഓളം ട്രൈബല്‍ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു. ട്രൈബല്‍ ലൈബ്രറികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഒരിടത്ത് ആദിവാസി കലാമേള അവതരിപ്പിക്കും. നിറവ് കലാമേളയ്ക്ക് 2018 - 19 വര്‍ഷം 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


64. ഉന്നത വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2 ലക്ഷം


ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം, അക്കാദമിക് സമൂഹത്തിന്റെ സ്വാതന്ത്ര്യം, ശാസ്ത്രീയ മനോഭാവം, അന്വേഷണാത്മകത, ജനാധിപത്യം, സാമൂഹ്യ നീതി, ലിംഗനീതി എന്നിവയെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തുടച്ചു നീക്കി പകരം കമ്പോള നീതിയെ പ്രതീഷ്ഠിക്കാനുള്ള ശ്രമമാണ് ഊര്‍ജ്ജിതമായി നടക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ശാസ്ത്ര ചിന്തയും അന്വേഷണാത്മകതയും ഉയര്‍ത്തിപ്പിടിക്കാന്‍ നിയുക്തരായ ഭരണാധികാരികള്‍ തന്നെ കൊടിയ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും വക്താക്കളും പ്രയോക്താക്കളുമായി രംഗത്തുവരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ പാടെ ലംഘിച്ച് റഗുലേഷന്‍സ് പുറത്തിറക്കി ഈ മേഖലയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കുന്നു. മിനിമം ഗുണനിലവാരം ഉറപ്പുവരുത്താനുള്ള തങ്ങളുടെ സ്റ്റാറ്റിയൂട്ടറി അധികാരം മറികടന്ന് സിലബസ്, കരിക്കുലം, അധ്യയനം, ഗവേഷണം തുടങ്ങിയ സര്‍വ മേഖലകളിലും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നേരിട്ട് ഇടപെട്ട് സര്‍വകലാശാലകളെ ശ്വാസംമുട്ടിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമായി സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് ശില്പശാലയും സെമിനാറുകളും സംഘടിപ്പിക്കുന്നതിനായി 2018 - 19 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


65. കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം 3.5 ലക്ഷം


എക്കാലവും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ള പ്രധാന ദൗത്യങ്ങളിലൊന്ന് അറിവിന്റെ ജനാധിപത്യവത്കരണവും സാര്‍വത്രിക വല്‍കരണവുമായിരുന്നു. 1970 കളില്‍ കേരളത്തിലാദ്യമായി നാം സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിച്ചത് ഈ കാഴ്ചപ്പാടോടുകൂടിയാണ്. അതിന് ലഭിച്ച സാര്‍വദേശീയ അംഗീകാരമായിരുന്നു 1975 ല്‍ യുനസ്‌കോ നല്‍കിയ ക്രൂപ്‌സ്‌കായ അവാര്‍ഡ്. ഇന്ന് അറിവിന്റെ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച വളര്‍ച്ചയുടെ സദ്ഫലങ്ങളും ബഹുജനങ്ങളിലേയ്‌ക്കെത്തിക്കേണ്ടതുണ്ട്. അതിനായി യുനസ്‌കോ അഭിപ്രായപ്പെടുന്നതുപോലെ എല്ലാ തരത്തിലുമുള്ള അറിവും വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് ലഭ്യമാകുന്ന പ്രാദേശിക വിവര കേന്ദ്രങ്ങളാക്കി ലൈബ്രറികളെ മാറ്റേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിറുത്തി ബഹുജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാനുള്ള ബൃഹത്തായ യജ്ഞത്തിന് ഈ വര്‍ഷം തുടക്കം കുറിക്കുകയാണ്. വിദഗ്ധ സമിതികള്‍ രൂപീകരിച്ചുകൊണ്ട് ഒരു സിലബസ് തയാറാക്കും. അതിന്റെയടിസ്ഥാനത്തില്‍ ജില്ലാ - താലൂക്ക്തല കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിയ്ക്കും. ഇതിന്റെ ഭാഗമായി എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സംവിധാനം സജ്ജമാക്കാന്‍ സഹായം ലഭിയ്ക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെടും. സിലബസ് തയാറാക്കല്‍, പരിശീലനം തുടങ്ങിയവയ്ക്കായി 2018 - 19 വര്‍ഷം 3,50,000/- രൂപ (മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.


66. പ്രത്യേക പരിപാടികള്‍ 10 ലക്ഷം


2018 - 19 വര്‍ഷം സമകാലിക വിഷയങ്ങളിലും അല്ലാതെയും പ്രത്യേക പരിപാടികള്‍
നടത്തണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് തീരുമാനിക്കാവുന്നതും അവ നടപ്പിലാക്കുന്നതിനുമായി 2018 - 19 വര്‍ഷം 10,00,000/- രൂപ (പത്തു ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.


67. വനിതാസംഗമം


സ്ത്രീ സംരക്ഷണത്തിനായി നിലവില്‍ വന്ന നിയമങ്ങളും സര്‍ക്കാര്‍ ഏജന്‍സികളെ കുറിച്ചുള്ള വിവരങ്ങളും സാധാരണ ജന വിഭാഗത്തിന്റെ മുന്നില്‍ ഇപ്പോഴും എത്തപ്പെട്ടിട്ടില്ല. സ്ത്രീ സംരക്ഷണ നിയമങ്ങളും അവകാശങ്ങളും താഴെ തട്ടില്‍ എത്തിക്കുന്നതിനായി ലൈബ്രറി ഭരണ സമിതിയിലെ വനിതാ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാ കമ്മീഷന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ജില്ലാതല ശില്പശാലകള്‍ സംഘടിപ്പിക്കും.

 
68 യുവജന സംഗമം


കേരളത്തെ ഇന്നത്തെ കേരളമാക്കിയ മുന്നേറ്റങ്ങളില്‍ യുവത്വത്തിന്റെ പങ്ക് വലുതാണ്. വഴിനടക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അതിനുവേണ്ടി പ്രക്ഷേഭം നയിച്ചതും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനും വിശ്വാസികള്‍ക്കെല്ലാം ക്ഷേത്രപ്രവേശനം സാധ്യമാക്കാനും പോരാടിയത് ആ കാലഘട്ടത്തിലെ യുവാക്കളാണ്. നമ്മുടെ നാട്ടില്‍ അത്യന്തം ഹീനമായ ഒട്ടേറെ സമ്പ്രദായങ്ങള്‍ ജന്മി നാടുവാഴിത്തം അടിച്ചേല്‍പ്പിച്ചിരുന്നു. ആ വ്യവസ്ഥിതികള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഒട്ടേറെ യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടിയും വന്നു. നാടിനുവേണ്ടിയുള്ള ജീവിതത്തിന്റെയും മരണത്തിന്റെയും അനശ്വരതകൊണ്ടാണ് രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്ന മുദ്രാവാക്യം രൂപപ്പെട്ടത്.
കേരളത്തിന്റെ പ്രതികരണശേഷി നശിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം യുവാക്കളെ നിഷ്‌ക്രിയരും പ്രതികരിക്കാന്‍ കഴിയാത്തവരുമാക്കി മാറ്റുകയാണ് എന്ന് പ്രതിലോമകാരികള്‍ മനസിലാക്കിയിട്ടുണ്ട്. സമൂഹം ആര്‍ജിച്ച നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ഇത്തരം ശക്തികളെ തിരിച്ചറിയുന്നതിനും അവരില്‍ നിന്നും നാടിനെയും യുവാക്കളെയും മുക്തരാക്കുന്നതിനുമായി സിമ്പോസിയങ്ങളും സെമിനാറുകളും ജില്ലാ - താലൂക്ക് അടിസ്ഥാനത്തില്‍
നടത്തും. യുവജനക്ഷേമ ബോര്‍ഡുമായും യുവജന കമ്മീഷനുമായും സഹകരിച്ചായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.


69 ബാലവേദി ക്യാമ്പ്


ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടുമായും ശിശുക്ഷേമ സമിതിയുമായും സഹകരിച്ച് അവധിക്കാലത്ത് ബാലവേദി കുട്ടികള്‍ക്കായി സഹവാസ ക്യാമ്പ് സംഘടിപ്പിക്കും.


70. ജനസഭ


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിന്റെ പ്രയോക്താക്കളായി ഗ്രന്ഥശാലകളെ മാറ്റിയെടുക്കും. ഗ്രന്ഥശാലാ പ്രവര്‍ത്തകരെ സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും കിലെ പരിശീലനം നല്‍കിയിട്ടുണ്ട്. ഓരോ ഗ്രന്ഥധശാലയില്‍ നിന്നും ഒരു പ്രവര്‍ത്തകനെ പങ്കെടുപ്പിച്ച് കിലയുടെ സഹായത്തോടെ പരിശീന പരിപാടി നടന്നുവരുന്നു. പദ്ധതി നിര്‍വഹണത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും സജ്ജരാക്കാനും വാര്‍ഡ് - ഗ്രാമ സഭകളില്‍ പരമാവധി പങ്കാളിത്തം ഉറപ്പിക്കാനും ഇതിലൂടെ കഴിയും വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശാക്തീകരണം, ജനപക്ഷ വികസനത്തിനായി ആവിഷ്‌കരിക്കപ്പെട്ട പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്, ആര്‍ദ്രം, ഹരിതകേരളം എന്നിവയുടെ പ്രചാരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ കിലയുമായി സഹകരിച്ച് 2018 ഒക്‌ടോബര്‍ 2 മുതല്‍ 31 വരെ എല്ലാ ഗ്രന്ഥശാലകളുടെയും ആഭിമുഖ്യത്തില്‍ ബഹുജന പരിപാടികള്‍ സംഘടിപ്പിക്കും.

മേല്‍പ്പറഞ്ഞ പദ്ധതിയേതര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2018 - 19 വര്‍ഷം ആകെ 16,24,00,000/- രൂപ (പതിനാറ്‌കോടി ഇരുപത്തിനാല് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.